കൊല്ലം ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ടയറാണ് കത്തിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ അത്ഭുതകരമായ് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5.30 യോടെ ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചായിരുന്നു അപകടം. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍ വശത്തെ ടയർ യാത്രയ്ക്കിടെ കത്തുകയായിരുന്നു. എട്ട് യാത്രക്കാരാണ് ഈ സമയം ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു.തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ചു. കടക്കല്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.


