Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിക്കുവാൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റിൽ

ചിറയിൻകീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂർ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.   

KSRTC bus stopped and attempted to beaten driver Three people were arrested
Author
First Published Aug 20, 2024, 4:52 PM IST | Last Updated Aug 20, 2024, 4:52 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിക്കുവാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂർ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.   

ഇന്നലെയായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ സംഘം യാത്രക്കാരും വനിതാ കണ്ടക്ടറും ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ച് ഹീനമായ   രീതിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ എസ് ജയകുമാറിനെ അസഭ്യം പറയുകയും അരമണിക്കൂറോളം കെഎസ്ആർടിസി ബസ്സിനെ തടഞ്ഞിടുകയും ചെയ്തു. ആറ്റിങ്ങൽ യൂണിറ്റിലെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ജയകുമാർ ഡ്രൈവറും കെ സിന്ധു കണ്ടക്ടറുമായുള്ള ബസിന്റെ ലൈറ്റ് ഇടിച്ചു തകർക്കുകയും ചെയ്തു. ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ വിഎസ് വിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios