രാത്രിയിൽ സീറ്റ് ബുക്ക് ചെയ്തു കെഎസ്ആർടിസി ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തിരികെ വിളിപ്പിച്ച് വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഇക്കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം.

എറണാകുളം: രാത്രിയിൽ സീറ്റ് ബുക്ക് ചെയ്തു കെഎസ്ആർടിസി ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തിരികെ വിളിപ്പിച്ച് വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഇക്കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം. സ്ത്രീകൾ അടക്കമുള്ള നിരവധി ബസ് പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു. എന്നാൽ, ഡിപ്പോയിൽ കയറാതെ വാഹനം എംസി റോഡ് വഴി ഓടിച്ചു പോവുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ബുക്ക് ചെയ്ത യാത്രക്കാർ പരാതി പറഞ്ഞതനുസരിച്ച് സ്റ്റേഷൻ മാസ്റ്റർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബസ് മൂവാറ്റുപുഴ ഡിപ്പോയിൽ എത്തിയിരുന്നു. പിന്നീട് ഈ വാഹനം തിരികെ വിളിച്ചുവരുത്തി പെരുമ്പാവൂരിൽ കാത്തുനിന്ന യാത്രക്കാരെ ഇതിൽ കയറ്റി വിടുകയായിരുന്നു. ബസ് പെരുമ്പാവൂര്‍ ഡിപ്പോയിലെത്താത്തതിൽ യാത്രക്കാര്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റേഷൻ മാസ്റ്റര്‍ ബസിലെ ജീവനക്കാരെ വിളിച്ച് തിരികെ വരാൻ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് ബസ് പെരുമ്പാവൂര്‍ ഡിപ്പോയിൽ കയറാതെ എംസി റോഡ് വഴി പോയതെന്ന് വ്യക്തമല്ല.