Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവം; സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി

ഇന്നലെ രാത്രി ഗാരേജിൽ സർവീസിന് വേണ്ടി കയറ്റിയ വണ്ടിയാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെ ചെന്നപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല.

ksrtc bus theft got cctv visulals of suspect
Author
Kollam, First Published Feb 8, 2021, 7:22 PM IST

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് കടത്തിയതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പാരിപ്പള്ളിയിൽ ബസ് ഉപേക്ഷിച്ച സ്ഥലത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പുലർച്ചെ 2.30 നാണ് ബസ് ഉപേക്ഷിച്ചത്. വാഹനം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. 

ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാത്രി ഗാരേജിൽ സർവീസിന് വേണ്ടി കയറ്റിയ വണ്ടിയാണ് മോഷ്ടിക്കപ്പെട്ടത്. പുലർച്ചെ 12.30 യോടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്നു ബസ്. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെ ചെന്നപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഡ്രൈവർ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയിൽ, ഡിപ്പോയിൽ നിന്ന് പോയ മുഴുവൻ ഡ്രൈവർമാരെയും ബന്ധപ്പെട്ടു. എന്നാൽ ആരുടെ പക്കലും വണ്ടി ഉണ്ടായിരുന്നില്ല. 

ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകിയതിന് പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് പാരിപ്പള്ളിയിൽ നിന്നും ബസ് കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് കൊല്ലത്തും ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിർത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരൻ എടുത്തുകൊണ്ടുപോവുകയായിരുന്നു. വിചിത്രമായ മോഷണം തന്നെയാണ് കൊട്ടാരക്കരയിലും സംഭവിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios