തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്‌ വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു.

കോട്ടയം: എം സി റോഡിൽ ചങ്ങനാശ്ശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്‌ വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

YouTube video player