കെഎസ്ആര്‍ടിസിയില്‍ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിആര്‍എസ് നൽകാന്‍ ആലോചനയുണ്ടെന്നായിരുന്നു വിവരം.

തിരുവനന്തപുരം: നിർബന്ധിത വിആർഎസ് ഇല്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി. വിആർഎസ് നൽകേണ്ട 7200 പേരുടെ പട്ടിക കെഎസ്ആർടിസി തയ്യാറാക്കിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ഇത് നിഷേധിച്ചു. പട്ടിക തയ്യാറാക്കിയിട്ടില്ല. ജോലിക്ക് ഹാജരാകാത്ത 1243 ജീവനക്കാരുണ്ട്. ഇവർക്ക് വേണ്ടി രണ്ട് വർഷം മുൻപാണ് 200 കോടി ചോദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിആർഎസ് സാധ്യത വിദൂരമെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിആര്‍എസ് നൽകാന്‍ ആലോചനയുണ്ടെന്നായിരുന്നു വിവരം. ജീവനക്കാരുടെ എണ്ണം കുറച്ച് ശമ്പള ഭാരം കുറയ്ക്കാനുള്ള ധനവകുപ്പ് നിര്‍ദേശപ്രകാരമാണ് കെഎസ്ആർടിസിയുടെ വിആർസ് പാക്കേജെന്നായിരുന്നു വിവരം.