Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി പ്രതിസന്ധി:മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച,ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങി

പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. എന്നാൽ ഏട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ളവരുടെ ഉറച്ച നിലപാട്

KSRTC crisis: Discussion led by Chief Minister today
Author
First Published Sep 5, 2022, 6:17 AM IST

തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും. ശന്പളത്തിന് പകരം കൂപ്പൺ നൽകാനുള്ള നീക്കത്തിലെ എതിർപ്പ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിക്കും.

കെഎസ്ആർടിസിയെ പുനരുദ്ധരിക്കാൻ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. എന്നാൽ ഏട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സി ഐ ടി യു ഒഴികെയുള്ളവരുടെ ഉറച്ച നിലപാട്. അവശ്യമെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചന ഉണ്ട് . 

ഇതിനിടെ ഇന്ന് മുതൽ കെ എസ് ആർ ടി സി യിൽ മുടങ്ങിക്കിടക്കുന്ന ശന്പള വിതരണവും തുടങ്ങി .കെഎസ്ആർടിസി ജൂലൈ മാസത്തെ 75% ശമ്പളം വിതരണം ചെയ്തു.കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75%  നൽകിയിട്ടുണ്ട്. ഇതിനായി അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന്   രൂപയാണ് നൽകിയത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നാണ് നൽകിയത്. 838 താൽകാലിക ജീവനക്കാർക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നൽകിയിരുന്നു.

ദുരിതമയം കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതം

രണ്ട് മാസമായി ശന്പളം കിട്ടാത്തത് കെ.എസ്ആർടിസി ജീവനക്കാരുടെ ജീവതത്തിന്‍റെ താളം തെറ്റിച്ചിരിക്കുകയാണ്. മക്കൾക്ക് ഓണക്കോടി വാങ്ങിയില്ലെന്ന സങ്കടം മാറ്റിവെച്ചാലും ഉറ്റവരുടെ ചികിത്സയടക്കമുള്ള ആവശ്യങ്ങൾ ഒഴിവാക്കാനാകില്ല.കാലടിയിലെ കെഎസ്ആർടിസി ബസ് ഡ്രൈവർ ഷിജു ഇത്തരം ആശങ്കയ്ക്ക് നടുവിൽ ഉത്തരമില്ലാതെ ജീവിക്കുന്നവരിൽ ഒരാളാണ്.

അങ്കമാലി ഡിപ്പോയിലെ ബസ് ഡ്രൈവറാണ് ഷിജു.ജൻമനാ വീൽചെയറിലായ മകനടക്കം മൂന്ന് കുട്ടികളുടെ അച്ഛൻ.മകന്‍റെ ഫിസിയോതെറാപ്പി ചികിത്സയടക്കമുള്ള ആവശ്യങ്ങൾ,മകളുടെ സ്കൂൾ വണ്ടി, എല്ലാറ്റിനും പണം തന്നെ വേണം. കഴിഞ്ഞ രണ്ട് മാസമായി ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്കെത്തുന്നത് വെറും കൈയ്യോടെയാണ്. ഇന്നലെ കൊച്ചിയിലെ ഓണത്തിരക്കിലൂടെ ബസ്സോടിക്കുന്പോൾ മക്കളായിരുന്നു മനസ്സിൽ നിറയെ,ഓണം പടിക്കെലെത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണിവർ.

ഭാര്യുടെ സ്വർണ്ണവള പണയപ്പെടുത്തിയും കടംവാങ്ങിയുമാണ് രണ്ട് മാസമായി വീട്ട് ചെലവ് അടക്കമുള്ള കാര്യങ്ങൾ നടത്തിയത്. പലചരക്ക് കടക്കാർക്ക് പോലും ഇപ്പോൾ സാധനങ്ങൾ നൽകാൻ മടിയായെന്ന് ഷിജുവിന്‍റെ ഭാര്യ പറയുന്നു

വീട്ട് ലോൺ അടക്കം കുടിശ്ശികയായതോടെ ബാങ്കുകാരുടെ ഫോൺവിളിയും എത്തുന്നുണ്ട്. ബാങ്കിൽ മാവേലിസ്റ്റോറിന്‍റെ കൂപ്പൺ നൽകാനാകുമോ എന്നാണ് ജീവനക്കാരുടെ ചോദ്യം

താളംതെറ്റി കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതം

'ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുത്, ആത്മാഭിമാനം ചോദ്യം ചെയ്യരുത്'; വിമർശനവുമായി വി ഡി സതീശൻ

Follow Us:
Download App:
  • android
  • ios