ഷാജിയുടെ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് പൊലീസ് 

കണ്ണൂ‍ര്‍: കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു (KSRTC Driver who tried to kill himself in critical condition). കണ്ണൂ‍ര്‍ പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലുള്ള ഷാജി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഷാജി ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.