ഇന്ന് രാവിലെ തിരുവനന്തപുരം നഗരത്തിൽ ആയുർവേദ ആശുപത്രി ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർ ഓടുന്ന ബസിൽ തലകറങ്ങി വീണു. ടിക്കറ്റ് ഇൻസ്പെക്ടർ ശ്രീകണ്ഠൻ ബസിൽ യാത്രക്കാർ നോക്കിനിൽക്കെ കണ്ടക്ടറെ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാപ്പനംകോട് ഡിപ്പോയിലെ വനിതാ കണ്ടക്ടർ ബസിൽ തന്നെ തലകറങ്ങി വീണത്. ഇന്ന് രാവിലെ തിരുവനന്തപുരം നഗരത്തിൽ ആയുർവേദ ആശുപത്രി ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്. പിന്നീട് യാത്രക്കാരാണ് വനിതാ കണ്ടക്ടറെ ആശുപത്രിയിൽ എത്തിച്ചത്.