തിരുവനന്തപുരം: കെ എസ് ആർ ടി സിയില്‍ നിന്ന് പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാർ വീണ്ടും സമരത്തിലേക്ക്. സർക്കാർ നല്‍കിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അടുത്തമാസം പകുതിയോടെ സമരം തുടങ്ങുന്നത്. 

ചർച്ചയിൽ നൽകിയ ഉറപ്പുകൾ സര്‍ക്കാര്‍ പാലിച്ചില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി വകുപ്പ് മന്ത്രിയ്ക്കും എം ഡിയ്ക്കും സമരസമിതി കത്ത് നൽകിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും പിരിച്ചുവിട്ട കണ്ടക്ടര്‍മാര്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 17-നാണ് താത്‌കാലിക കണ്ടക്ടർമാരെ കെ എസ് ആർ ടി സി പിരിച്ചുവിട്ടത്. 3861 താത്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.