Asianet News MalayalamAsianet News Malayalam

സംതൃപ്തകരമായ ശബരിമല തീര്‍ത്ഥാടനകാലം; ജീവനക്കാര്‍ക്കും അയപ്പഭക്തര്‍ക്കും നന്ദി പറഞ്ഞ് കെഎസ്ആര്‍ടിസി എംഡി

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും സേവന മികവിന്‍റെ  പിൻബലത്തിൽ അതിജീവിച്ച് ,മുഴുവൻ അയ്യപ്പഭക്തർക്കും മികച്ച സേവനം നൽകി. കെഎസ്ആര്‍ടിസിയുടെയും സർക്കാരിന്‍റയും അഭിമാനം വാനോളം ഉയർത്തുവാൻ കഴിഞ്ഞുവെന്ന് എംഡി ബിജുപ്രഭാകര്‍

ksrtc MD express gratitude to all for making sabaimala season bus services a huge success
Author
First Published Jan 20, 2023, 11:21 AM IST

തിരുവനന്തപുരം:ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വന്‍ വിജയമായതിലെ സന്തോഷം പങ്കുവച്ചും ജീവനക്കാര്‍ക്കും അയ്യപ്പഭക്തര്‍ക്കും നന്ദി അറിയിച്ചും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത്. ഏതാണ്ട് 500 ബസ്സുകൾ തുടർച്ചയായും 500 ബസ്സുകൾ മകരവിളക്കിനായും ക്രമീകരിച്ചതിനു പിന്നിലും അവ മെയിന്‍റനന്‍സ് നടത്തി സ്പെഷ്യല്‍ സർവിസ് നടത്തിയതിന് പിന്നിലും കഠിനമായ പരിശ്രമം ഉണ്ട്. സാമ്പത്തീക ബുദ്ധിമുട്ടിലും ഇത്രയും ബസ്സുകൾ ഒരു ബ്രേക്ക് ഡൗണോ അപകടമോ ഇല്ലാതെ സജ്ജമാക്കി നടത്തുവാൻ കഴിഞ്ഞു എന്നത് ചാർതാർത്ഥ്യം നൽകുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

2019 ന് ശേഷം ഭക്തജനങ്ങൾക്ക് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവായ ഈ വർഷത്തെ ഉത്സവത്തിന് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഉണ്ടായത് വിവിധങ്ങളായ കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും സർവീസ് നടത്തിപ്പിൽ വന്നതോടെ വളരെ കൃത്യതയാർന്നതും സൗകര്യ പ്രദവും ഏറ്റവും മെച്ചപ്പെട്ടതുമായ സേവനം യാതൊരു പരാതിയുമില്ലാതെ ഏവരുടേയും അഭിനന്ദനത്തോടെ നടത്തുവാൻ കഴിഞ്ഞത് വിജയത്തിന്‍റെ  തിളക്കം വർദ്ധിപ്പിക്കുന്നു- ബിജു പ്രഭാകര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും സേവന മികവിന്‍റെ  പിൻബലത്തിൽ അതിജീവിച്ച് മുഴുവൻ അയ്യപ്പഭക്തർക്കും മികച്ച സേവനം നൽകിയത് കെ.എസ്ആർടിസിയുടെയും സർക്കാരിന്‍റേയും അഭിമാനം വാനോളം ഉയർത്തുവാൻ കഴിഞ്ഞു.കെ.എസ്ആർടിസി യെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള വെല്ലുവിളി നിറഞ്ഞ ഒരു മണ്ഡലപൂജ-മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്. കോവിഡിന് ശേഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിച്ചേർന്ന കാലയളവാണിതെന്നും ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

2022-2023 മണ്ഡലകാല - മകരവിളക്ക് മഹോത്സവം വൻ വിജയം - KSRTC യിലെ മുഴുവൻ ജീവനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ*

 

Follow Us:
Download App:
  • android
  • ios