Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; ചർച്ചകൾ പുരോഗമിക്കുന്നു, പ്രതീക്ഷ പങ്കുവച്ച് യുണിയനുകളും മന്ത്രിയും

 കെഎസ്ആർടിസി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട്  ഗതാഗത മന്ത്രിയുമായി  അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികൾ ചർച്ച തുടരുന്നു.  ഈ മാസം തന്നെ ചർച്ച പൂർത്തിയാക്കുമെന്നും ശമ്പള പരിഷ്കരണം സംബന്ധിച്ച് യൂണിയനുകൾ യോജിച്ച നിർദ്ദേശം നൽകിയെന്നും ട്രേഡ് യൂണിയനുകൾ അറിയിച്ചു.  

KSRTC pay revision Negotiations are progressing with the Union and the Minister sharing hope
Author
Kerala, First Published Jun 21, 2021, 8:31 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട്  ഗതാഗത മന്ത്രിയുമായി  അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികൾ ചർച്ച തുടരുന്നു. ഈ മാസം തന്നെ ചർച്ച പൂർത്തിയാക്കുമെന്നും ശമ്പള പരിഷ്കരണം സംബന്ധിച്ച് യൂണിയനുകൾ യോജിച്ച നിർദ്ദേശം നൽകിയെന്നും ട്രേഡ് യൂണിയനുകൾ അറിയിച്ചു. ചർച്ച സൗഹാർദപരമായിരുന്നെന്നും  തുടർ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും യൂണിയനുകൾ വ്യക്തമാക്കി.

അതേസമയം ശമ്പള പരിഷ്കരണം ഇടതു സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും തുടർ ചർചയിലൂടെ തീരുമാനത്തിലെത്തുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ഈ മാസം തന്നെ കരാറിലെത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.  കെ സ്വിഫ്റ്റിൽ നിന്ന് പിന്നോട്ടില്ല. നടപ്പാക്കാൻ സർക്കാർ  പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ബസ്സുകളുടെ ഒറ്റ ഇരട്ട അക്ക നമ്പർ നിയന്ത്രണം തത്കാലം പിൻവലിക്കില്ല.  ബദൽ നിർദ്ദേശം സുകാര്യ ബസുടമകൾ നൽകിയാൽ പരിഗണിക്കാം. നികുതി അടക്കാൻ പരമാവധി സമയം നൽകും. നികുതി ഒഴിവാക്കാൻ തത്കാലം ഗതാഗത വകുപ്പിന് മാത്രമായി തീരുമാനമെടുക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios