Asianet News MalayalamAsianet News Malayalam

കെ എസ് ആര്‍ ടിസി ശമ്പളം വൈകല്‍: സി എം ഡിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ് 10 നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടിവരുമെന്നും പരാമര്‍ശം

ksrtc salary delay:highcourt says action will be taken against CMD for non compliance of order
Author
Kochi, First Published Aug 11, 2022, 3:40 PM IST

കൊച്ചി:കെ എസ് ആര്‍ ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ കടുത്ത പരാമര്‍ശവുമായി ഹൈക്കോടതി.സി എം ഡി ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഈ മാസം  10 നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ശമ്പളം വിതരണം  നീണ്ടാല്‍  സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനൽ അറ്റകുറ്റപ്പണി ആറു മാസത്തിനകം തീര്‍ക്കുമെന്ന് മന്ത്രി

 

 കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ബലപ്പെടുത്താനുളള പ്രവൃത്തികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇതിനാവശ്യമായ ചെലവ് കെടിഡിഎഫ്‍സി വഹിക്കും. പ്രവൃത്തി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കെട്ടിടത്തിന്‍റെ ഭൂരിഭാഗം തൂണുകള്‍ക്കും ബലക്കുറവ് ഉണ്ടെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട്. 

കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ സംബന്ധിച്ച് നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് ചെന്നൈ ഐഐടി സംഘം അന്തിമ റിപ്പോര്‍ട്ട സമര്‍പ്പിച്ചത്. പ്രാഥമിക റിപ്പോര‍്ട്ടില്‍ ചൂണ്ടിക്കാട്ടിയതു പ്രകാരം കെട്ടിടത്തിന്‍റെ രൂപകല്‍പനയില്‍ പ്രശ്നമുണ്ടെന്നാണ് അന്തിമ റിപ്പോര്‍ട്ടിലും പറയുന്നത്. 

തൂണുകള്‍ക്കാണ് പ്രധാനമായും ബലക്ഷയമുളളത്. എന്നാല്‍ ഏഴ് നിലകളിലായുളള കെട്ടിടത്തിന്‍റെ ഭാരം താങ്ങാന്‍ കഴിയുന്ന വിധത്തില്‍ കന്ുിയും സിമന്‍റും ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഐഐടി സംഘത്തിനുളളത്. ഇത് വ്യക്തമാകണമെങ്കില്‍ ഭൂമിക്കടിയില്‍ നടത്തിയ പയലിംഗ് പരിശോധിക്കണം. വേണ്ടത്ര ഉറപ്പില്ലെങ്കില്‍ കോണ്‍ക്രീറ്റ് നിറച്ച് ബലപ്പെടുത്തേണ്ടി വരും. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. ബസ് സ്റ്റാന്‍റ് മാറ്റാതെ തന്നെയാകും അറ്റക്കുറ്റപ്പണികള്‍ പൂര്ത്തി‍യാക്കുകയെന്ന് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. 

ചെന്നൈ ഐഐടി സംഘത്തിന്‍റെ മേല്‍നോട്ടത്തിലാകും അറ്റകുറ്റപ്പണികള്‍. അറ്റകുറ്റപ്പണികള്‍ക്ക് എത്ര തുക വേണ്ടി വരുമെന്നതടക്കമുളള റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സംഘം സര‍്ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് ഇത്തരം പ്രവൃത്തികള്‍ ചെയ്ത് പരിചയമുളള എംപാനല്‍ ചെയ്ത കന്പനികളുടെ പട്ടിക തയ്യാറാക്കും. തുടര്‍ന്ന് കെടിഡിഎഫ്‍സി ടെന്‍ഡറിലൂടെയാകും കന്പനിയെ തെരഞ്ഞെടുക്കുക. ഇതിനാവശ്യമായ ചെലവ് തല്‍ക്കാലം കെടിഡിഎഫ്‍സി വഹിക്കും. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീഴ്ച വരുത്തിയവരില്‍ നിന്ന് തുക ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

'വണ്ടി വാങ്ങി കമ്മീഷൻ അടിക്കേണ്ട കാര്യമില്ല ,കെഎസ്ആര്‍ടിസിയെ ആറ് മാസത്തിനകം തിരിച്ച് പിടിക്കും' ബിജു പ്രഭാകർ

Follow Us:
Download App:
  • android
  • ios