ശമ്പളം വൈകുന്നതിനെതിരെ ടിഡിഎഫ് അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി.നേതാക്കൾ കറുപ്പ് വസ്ത്രം ധരിച്ച് നിരാഹാരം കിടക്കും.തൊഴിലാളികൾക്ക് ശമ്പളം നൽകാതെ ആനുകൂല്യങ്ങൾ വാങ്ങില്ലെന്ന് പറയാൻ മന്ത്രി ആർജവം കാട്ടണം

തിരുവനന്തപുരം; ജൂണ്‍ മാസം പകുതി പിന്നിടാറായിട്ടും ksrtc ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം കിട്ടിയിട്ടില്ല. പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കി. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന TDF ഇന്നു മുതല്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കറുത്ത മാസ്കിനും കറുത്ത് വസ്ത്രത്തിനും വിലക്കേര്‍പ്പെടുത്തയതിലെ പ്രതിഷേധവും കെഎസ്ആര്‍ടിസി സമരവേദിയില്‍ ദൃശ്യമായി. സമരം ഉദ്ഗാടനം ചെയ്യാനെത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി കറുത്ത ഷര്‍ട്ട് ധരിച്ചാണെത്തിയത്.ജനങ്ങൾ എത് വസ്ത്രം ധരിക്കണമെന്ന് പൊലീസ് തീരുമാനിക്കുന്ന സാഹചര്യമാണുള്ളത്.തമ്പ്രാൻ വരുന്നിടത്ത് തമ്പ്രാന് ഇഷ്ടമുള്ള വസ്ത്രമേ ധരിക്കാവു.പിണറായി തമ്പ്രാന് തൊഴിലാളികളോട് പുച്ഛമെന്നും അദ്ദേഹം പരിഹസിച്ചു.

കഴിവില്ലെങ്കിൽ മന്ത്രി രാജിവച്ച് ഒഴിയണം

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് പൊതു ചർച്ച വേണം.കേരളം കണ്ട ഏറ്റവും തൊഴിലാളി വിരുദ്ധനായ മന്ത്രി ഗതാഗത മന്ത്രി ആൻ്റണി രാജുവാമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.പൊതുമേഖലാ സ്ഥാപനത്തിൻ്റെ നിലനിൽപിനായുള്ള പോരാട്ടമാണ് ksrtc യില്‍ കാണുന്നത്.പൊതുഗതാഗതത്തെ മുച്ചൂടും മുടിക്കാനുള്ള ക്രൂരമായ നീക്കം നടക്കുന്നു.കഴിവില്ലെങ്കിൽ മന്ത്രി രാജിവച്ച് ഒഴിയണം.തൊഴിലാളികൾക്ക് ശമ്പളം നൽകാതെ ആനുകൂല്യങ്ങൾ വാങ്ങില്ലെന്ന് പറയാൻ മന്ത്രി ആർജവം കാട്ടണം.കേന്ദ്ര ഭരണകൂടത്തെ പ്രീണിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ ശ്രമം നടക്കുന്നു.കെ -സ്വിഫ്റ്റിൻ്റെ രൂപീകരണം ഇതിൻ്റെ ഭാഗമാണ്. കേരളം ജാനാധിപത്യ ധംസ്വനത്തിൻ്റെ പാരാവകാശ ലംഘനത്തിൻ്റേയും നാടായി മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ksrtcയിലെ ബിഎംഎസ് ആഭിമുഖ്യത്തിലുള്ള എംപ്ളായിസ് സംഘും സെക്രട്ടേറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്.

ksrtc; മെയ് മാസത്തെ ശമ്പളം കൊടുത്തില്ല, സ്ഥാനക്കയറ്റം നടപ്പിലാക്കി

മ്പള പരിഷ്കരണത്തിന്റെ ഭാ​ഗമായി ജീവനക്കാരുടെ അം​ഗീകൃത സംഘടനകളുമായി ഒപ്പ് വെച്ച ദീർഘകാല കരാർ പ്രകാരം 353 ജീവക്കാരുടെ സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കി. നാല് വർഷത്തിന് ശേഷമാണ് സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കുന്നത്.കണ്ടക്ടർ തസ്തികയിൽ നിന്നും 107 പേരെ സ്റ്റേഷൻ മാസ്റ്റർമാരായും , 71 സ്റ്റേഷൻ മാസ്റ്റർമാരെ ഇൻസ്പെക്ടർമാരായും , 113 ഡ്രൈവർമാരെ വെഹിക്കിൾ സൂപ്പർ വൈസർമാരായും, 10 വെഹിക്കിൾ സൂപ്പർവൈസർമാരെ ഹെഡ് വെഹിക്കിൾ സൂപ്പർവൈസർമാരായും, 4 സീനിയർ അസിസ്റ്റന്റുമാരെയും 48 സ്പെഷ്യൽ അസിസ്റ്റന്റുമാരെയും ചേർത്ത് 52 പേരെ സൂപ്രണ്ട് മാരായുമാണ് സ്ഥാനക്കയറ്റം നൽകിയത്.

 കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയും ഇൻസ്പെക്ടറുമായി . തൊടുപുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ കെ.ആർ. രോഹിണിയാണ് ഇൻസ്പെക്ടർ പദവിയിൽ എത്തിയത്. പുനലൂരിലേക്കാണ് നിയമനം. കെഎസ്ആർടിസിയിലെ രണ്ടാമത്തെ സ്റ്റേഷൻ മാസ്റ്ററായി തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സംഗീത വി.എസിനെ പുനലൂരിലേക്ക് നിയമിച്ചു. ചാലക്കുടി ഡിപ്പോയിൽ ഇപ്പോൾ ജോലി നോക്കുന്ന ഷീല വി.പിയെന്ന ഏക വനിതാ ഡ്രൈവറും കെഎസ്ആർടിസിക്ക് നിലവിൽ ഉണ്ട്. 

സർവ്വീസുകൾ കാര്യക്ഷമായി നടത്തുന്നതിന് വേണ്ടിയുള്ള തസ്തികളിലേക്ക് ഏറെ നാളുകളായി പ്രമോഷൻ നടത്താത്തതിനാൽ
ഈ സ്ഥാനത്ത് താൽക്കാലികമായി സീനിയർ ജീവനക്കാർക്ക് ചുമതല നൽകിയാണ് പ്രവർത്തനം നടത്തി വന്നത്. ഇവിടെ സ്ഥിരം ജീവനക്കാർ എത്തുന്നതോടെ സർവ്വീസുകൾ കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. ഈ പ്രമോഷൻ കാരണം കെഎസ്ആർടിസിക്ക് 12 ലക്ഷം രൂപയുടെ അധിക ചിലവ് ഉണ്ടാകുമെങ്കിലും ജനുവരിയിൽ ഒപ്പ് വെച്ച് കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.