ചെന്നൈ: തിരുപ്പൂരിൽ കെഎസ്ആ‍ർടിസി ബസ് അപകടം. പത്തനംതിട്ട ബാംഗ്ലൂർ ബസ് ആണ് അപകടത്തിൽ പെട്ടത്. ഓവർ ബ്രിഡ്ജിൽ നിന്നും ബസ് താഴേയ്ക്ക് വീണാണ്  അപകടമുണ്ടായത്. 23 പേർക്ക് പരിക്ക് പറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുപ്പത് യാത്രക്കാരാണ് ബസ്സിൽ  ഉണ്ടായിരുന്നത്. 

കെഎസ്ആ‍ർടിസി സ്കാനിയ ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.