തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെഎസ്ആ‍ർടിസി ആദ്യപടിയായി സ‍ർവ്വീസുകൾ നടത്തുക.

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസി സർവ്വീസുകൾ നാളെ പുനരാരംഭിക്കും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. അതേസമയം സംസ്ഥാനത്ത് ഇപ്പോഴും ലോക്ക് ഡൗൺ തുടരുന്നതിനാൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെഎസ്ആ‍ർടിസി ആദ്യപടിയായി സ‍ർവ്വീസുകൾ നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ‍ർവ്വീസുകൾ എന്നതിനാൽ യാത്രക്കാ‍രെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ല.