Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം: അന്വേഷണം തുടങ്ങി,കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കും-മന്ത്രി ആന്റണി രാജു

75 കോടി ചെലവിട്ട് 2015 ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം

KSRTC terminal: Inquiry started, culprits will be fined: Minister Antony Raju
Author
First Published Jan 27, 2023, 12:33 PM IST


കൊച്ചി : കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോർട്ടിന്മേൽ അന്വേഷണം നടക്കുന്നുവെന്ന് ​ഗതാ​ഗത മന്ത്രി ആൻ്റണി രാജു. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കും. പൂർണമായി പാെളിച്ചു മാറ്റേണ്ട സ്ഥിതി ഇല്ല. പകരം അറ്റകുറ്റപ്പണി നടത്തിയാൽ മതി. ഇതിനായി 30 കോടി രൂപ ചെലവാകും.ആ തുക കുറ്റക്കാരിൽ നിന്ന് ഈടാക്കും.75 കോടി ചെലവിട്ട് 2015 ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം

പുതിയ ടെണ്ടർ നടപടികൾക്ക് ചെന്നെെ ഐ ഐ ടി യെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ബലപ്പെടുത്താൻ 30 കോടി വേണമെന്നും ഇത് ആർക്കിടെക്റ്റിൽ  ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നും ഐഐടി ശുപാർശ നൽകിയിരുന്നു.

വൈപ്പിൻ - സിറ്റി ബസ് സർവ്വീസ്: ​ഗതാ​ഗതമന്ത്രി ആൻ്റണി രാജുവിനെതിരെ കരിങ്കൊടി പ്രതിഷേധം


 

Follow Us:
Download App:
  • android
  • ios