തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും നാളെ (വെള്ളിയാഴ്ച) മുതൽ പുനഃരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തും. 

ക്രിസ്തുമസ്  പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസും നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെ,കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്നും ബാംഗ്ലൂരിലേക്കും  തിരിച്ചുമാണ് സർവ്വീസെന്ന് സിഎംഡി ബിജു പ്രഭാകര്‍  അറിയിച്ചു