Asianet News MalayalamAsianet News Malayalam

റേഞ്ച് തേടി മരത്തിൽ കേറിയ വിദ്യാര്‍ത്ഥിക്ക് വീണ് പരിക്കേറ്റ സംഭവം: എല്ലായിടത്തും സമാന പ്രശ്നമെന്ന് കെ.എസ്.യു

പിജി - യുജി ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക്  വാക്സിനേഷൻ നൽകി കോളേജുകളിൽ ക്ളാസുകൾ തുടങ്ങാനും സര്‍ക്കാര്‍ നടപടിയെടുക്കണം. 

KSU against State Government on Mobile range issue
Author
Kozhikode, First Published Aug 28, 2021, 1:27 PM IST

കോഴിക്കോട്: കണ്ണൂര്‍ കണ്ണവത്തിനടുത്ത് പന്നിയൂരിൽ പഠനാവശ്യത്തിനായി മൊബൈൽ റേഞ്ച് തേടി മരത്തിൽ കയറിയ വിദ്യാർത്ഥി മരത്തിൽ നിന്നും വീണ് പരിക്കേറ്റ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് കെ.എസ്.യു. 14 ജില്ലകളിലും സമാനമായ പ്രശ്നങ്ങളുണ്ടെന്നും ഓണ്‍ലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സര്‍ക്കാര്‍ ഇനിയെങ്കിലും അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് നടപടിയെടുക്കണമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പറഞ്ഞു. 

ഇനിയെങ്കിലും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കാൻ  അഭ്യർത്ഥിക്കുകയാണ്.  പിജി - യുജി ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക്  വാക്സിനേഷൻ നൽകി കോളേജുകളിൽ ക്ളാസുകൾ തുടങ്ങാനും സര്‍ക്കാര്‍ നടപടിയെടുക്കണം. മലബാറിൽ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം അതിരൂക്ഷമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും പ്ലസ് വണ്‍ പരീക്ഷകൾ നീട്ടി വയ്ക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.  

പ്ലസ് വണ്‍ പരീക്ഷകൾ റദ്ദാക്കണോ എന്ന കാര്യത്തിൽ വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തി സര്‍ക്കാരിന് തീരുമാനമെടുക്കാം. ലക്ഷ്വദ്വീപിൽ കലിക്കറ്റ് സർവകലാശാല കോഴ്‌സുകൾ നിർത്തലാക്കിയ നടപടിക്കെതിരെ സർവകലാശാല സിൻഡിക്കേറ്റ് മെമ്പര്‍മാര്‍ക്ക് മിണ്ടാട്ടമില്ല. സംഘപരിവാർ തീരുമാനങ്ങൾക്ക് സിൻഡിക്കേറ്റ് വഴിപ്പെടുകയാണെന്നും കെഎസ്‌യു ആരോപിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios