സംസ്ഥാനത്ത് നാളെ കെഎസ്യുവിന്‍റെ വിദ്യഭ്യാസബന്ദ് 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് കെഎസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെയാണ് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥലത്ത് നിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചു. പ്രവര്‍ത്തകരെ പിരിച്ചു വിട്ടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസ് നടപടിയില്‍ കെഎസ്.യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.