30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെ എസ് യു.

കൊച്ചി: 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെ എസ് യു. 13 സീറ്റുകളിലും കെഎസ്‍യുവിന്റെ പ്രതിനിധികൾ വിജയിച്ചു. ചെയർപേഴ്സണായി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 30 വർഷമായി എസ്എഫ്ഐയുടെ ആധിപത്യം ഇല്ലാതാക്കിയാണ് കെഎസ്‍യു കുസാറ്റ് ക്യാംപസ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് മുമ്പ്‍ 1993-94 ബാച്ചുകളിലാണ് കുസാറ്റിൽ കെഎസ്‍യുവിന് ആധിപത്യമുണ്ടായിരുന്നത്. കഴിഞ്ഞ തവണ എസ്എഫ്ഐ 13 സീറ്റുകളില്‍ വിജയിച്ചിരുന്നു. 

'മുപ്പത് വർഷത്തെ കാത്തിരിപ്പ്', കുസാറ്റിലെ SFI കോട്ട പൊളിച്ച് KSU | CUSAT