Asianet News MalayalamAsianet News Malayalam

തിരുത്തലുകൾ അനിവാര്യം, 'ചെയർമാൻ മാറ്റി ചെയർപേഴ്സൺ' ആക്കണം; സർവകലാശാലകൾക്ക് കത്തയച്ച് കെഎസ്‍യു നേതാവ്

 'ചെയർമാൻ' എന്ന പദം 'ചെയർപേഴ്സൺ' എന്ന് പുനർനാമകരണം ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് സർവകലാശാല അധികൃതർക്ക് അയച്ച കത്തിൽ കെഎസ്‍യു ആവശ്യപ്പെട്ടു.

KSU demands that the term chairman be changed and renamed chairperson in college union election vkv
Author
First Published Oct 13, 2023, 12:38 AM IST

കൊച്ചി: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ചെയർമാൻ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ചെയർപേഴ്സൺ എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യവുമായി കെ.എസ്.യു. ഇക്കാര്യമാവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന വൈസ്പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ സർവകലാശാളകള്‍ക്ക് കത്തയച്ചു.  ചെറിയ ചെറിയ തിരുത്തലുകൾ അനിവാര്യമാണെന്ന് ആൻ സെബാസ്റ്റ്യൻ പറഞ്ഞു.

'കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്ക് കീഴിലെ കലാലയ യൂണിയൻ  തെരഞ്ഞെടുപ്പ്  വിജ്ഞാപനത്തിലും, നാമനിർദ്ദേശപത്രികയിലും  'ചെയർമാൻ' എന്ന പദം ഉപയോഗിച്ചു കാണുന്നു. കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് എം. ജി. സർവകലാശാല തുടങ്ങി മറ്റും സർവകലാശാലകൾ 2021-22 അധ്യയന വർഷം മുതൽ 'ചെയർപേഴ്സൺ' എന്ന പദം ഉപയോഗിച്ച് വരുന്ന സാഹചര്യത്തിൽ, ഇതേ മാറ്റം എല്ലാ സർവകലാശാലകളും ഉൾകൊള്ളേണ്ടിയിരിക്കുന്നു'- ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനവ്യാപകമായി ലിംഗ സമത്വത്തിനും ലിംഗ നീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇതരത്തിലുള്ള ചെറിയ ശ്രമങ്ങൾ  തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്, ആ സാഹചര്യത്തിൽ  'ചെയർമാൻ' എന്ന പദം 'ചെയർപേഴ്സൺ' എന്ന് പുനർനാമകരണം ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് സർവകലാശാല അധികൃതർക്ക് അയച്ച കത്തിൽ കെഎസ്‍യു ആവശ്യപ്പെട്ടു.

Read More : സ്കൂൾ കായികോത്സവം ഈ വർഷവും പകലും രാത്രിയുമായി, ഒരുങ്ങുന്നത് വൻ സജ്ജീകരണങ്ങൾ, ഇനി ദിനങ്ങൾ മാത്രം

Follow Us:
Download App:
  • android
  • ios