Asianet News MalayalamAsianet News Malayalam

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള കെഎസ്‍യു നിയമസഭാ മാർച്ചിൽ സംഘർഷം; അറസ്റ്റ്

നിയമസഭക്ക് മുന്നിൽ പ്രവർത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് നേരിട്ടെങ്കിലും പ്രവർത്തകർ എംജി റോഡിലേക്ക് പ്രതിഷേധം മാറ്റിയത് പൊലീസിനെ വലച്ചു. 

KSU march turned violent demanding resignation of sivankutty
Author
Kerala Government Secretariat Thiruvananthapuram, First Published Jul 29, 2021, 3:43 PM IST

മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള കെഎസ്‍യു നിയമസഭാ മാർച്ചിൽ സംഘർഷം. നിയമസഭക്ക് മുന്നിൽ പ്രവർത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് നേരിട്ടെങ്കിലും പ്രവർത്തകർ എംജി റോഡിലേക്ക് പ്രതിഷേധം മാറ്റിയത് പൊലീസിനെ വലച്ചു.

No description available.

ഏറെ നേരം ഗതാഗത സ്തംഭനത്തിന് ഇടയാക്കിയ പ്രതിഷേധത്തിൽ, സബ് കളക്ടറുടെ വാഹനം കെഎസ്‍യു പ്രവർത്തകർ തടഞ്ഞു. കെഎസ്‍യു സംസ്ഥാന അദ്ധ്യക്ഷൻ കെഎം അഭിജിത്ത് അടക്കം നേതാക്കളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രവർത്തകർ ബാരിക്കേഡ് തള്ളികയറി അകത്ത് കടക്കാൻ  ശ്രമിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios