കെഎസ്‍യു പ്രവർത്തകരായ നാല് വിദ്യാർത്ഥിനികളാണ് നിരാഹാര സമരം നടത്തിയിരുന്നത്. വിഷയം കെഎസ്‍യു ജില്ലാ കമ്മിറ്റി ഏറ്റെടുത്തതോടെയാണ് വിദ്യാർത്ഥിനികൾ നിരാഹാര സമരം അവസാനിപ്പിച്ചത്. കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎസ്‍യു 

പാലക്കാട്: ചിറ്റൂർ ഗവൺമെന്റ് കോളേജിൽ കെഎസ്‍യു നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഹാജർ കുറവുള്ള എസ്എഫ്ഐ പ്രവർത്തകന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അധികൃതർ അവസരം നൽകിയെന്നാരാപിച്ച് നടത്തിയ സമരമാണ് അവസാനിപ്പിച്ചത്. കെഎസ്‍യു പ്രവർത്തകരായ നാല് വിദ്യാർത്ഥിനികളാണ് നിരാഹാര സമരം നടത്തിയിരുന്നത്. വിഷയം കെഎസ്‍യു ജില്ലാ കമ്മിറ്റി ഏറ്റെടുത്തതോടെയാണ് വിദ്യാർത്ഥിനികൾ നിരാഹാര സമരം അവസാനിപ്പിച്ചത്. കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎസ്‍യു അറിയിച്ചു. SFI യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണുവിന്റെ സ്ഥാനാർത്ഥിത്വം അസാധുവാക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ വൈകീട്ട് 5 മണി മുതലാണ് വിദ്യാർത്ഥിനികൾ നിരാഹാര സമരം തുടങ്ങിയത്.