അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി നടപടി.

എറണാകുളം:പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനാൽ ജാമ്യ ഹർജി തീർപ്പാക്കി. അതേസമയം ഐജി ലക്ഷമണ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും വീണ്ടും നോട്ടീസ് നൽകുമെന്നും സർക്കാർ അറിയിച്ചു. ലക്ഷ്മണയുടെ ഇടക്കാല ജാമ്യം നീട്ടിയ കോടതി ജാമ്യ ഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ അബ്രഹാമിനും ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.ആഗസ്റ്റ് 8 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കെ സുധാകരന്‍റെ പിഎ എന്ന് പരിചയപ്പെടുത്തി മോൻസൺ മാവുങ്കലിൽ നിന്ന് ലക്ഷങ്ങൾ ഇയാൾ കൈപ്പറ്റി എന്നാണ് കണ്ടെത്തൽ

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി തന്‍റെ അറിവോടെയല്ല,പിന്‍വലിക്കുമെന്ന് ഐജിലക്ഷ്മൺ, ചീഫ് സെക്രട്ടറിക്ക് കത്ത്

ഇഡി വാദങ്ങൾ സുപ്രീംകോടതി തള്ളി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ജാമ്യം