തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിലക്കുകളും നിയന്ത്രണങ്ങളും ശക്തമായതോടെ ഭക്ഷണവും അവശ്യസാധനങ്ങളും വീട്ടിലേക്ക് എത്തിക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ എന്ന പേരിലുള്ള പദ്ധതിക്കാണ് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വീട്ടിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചൊവ്വാഴ്ച ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വാര്‍ഡ് തലത്തില്‍ ബുധനാഴ്ച മുതല്‍ ഹോംശ്രീ പദ്ധതി നടപ്പാക്കും. തദ്ദേശസ്ഥാപന പ്രതിനിധികളുമായോ  കുടുംബശ്രീയുടെ വാര്‍ഡ്തല എഡിഎസുമാരുമായോ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തും. കുടുംബശ്രീ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ വഴിയാണ് ഹോം ഡെലിവറി സാധ്യമാക്കുന്നത്.

കുടുംബശ്രീ ഹോട്ടലുകള്‍, കാന്റീനുകള്‍ എന്നിവിടങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വീടുകളിലും ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തിച്ച് നല്‍കും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക