കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഹെല്‍പ് ലൈനുമായി കുടുംബശ്രീ. കൊച്ചിയില്‍ സ്‌നേഹിത പദ്ധതിയുടെ കീഴില്‍ സമ്മര്‍ദ്ദപ്പെട്ടി എന്ന പേരിലാണ് വാട്‌സാപ്പ് ഹെല്‍പ് ലൈന്‍ സജ്ജമാക്കിയിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദങ്ങളെല്ലാം കത്തുകളായും കവിതകളായും ചിത്രങ്ങളായും സമ്മര്‍ദ്ദപ്പെട്ടിയിലേക്ക് അയക്കാം.

ലോക്ഡൗന്‍ കാലത്ത് കൂടി വരുന്ന മാനസിക സംഘര്‍ഷങ്ങളും ഗാര്‍ഹികപീഡനങ്ങളും പരിഹരിക്കുന്നതിനാണ് കുടുംബശ്രിയുടെ ശ്രമം. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് 'സ്‌നേഹിത', സമ്മര്‍ദ്ധപ്പെട്ടി തുറന്നിരിക്കുന്നത്. ്

മനസ്സിനെ അലട്ടുന്നതെന്തും ധൈര്യമായി സ്‌നേഹിതയോട് പങ്കുവെക്കാം. സഹായം ആവശ്യപ്പെട്ടാല്‍ മാത്രമേ, സ്‌നേഹിത വിഷയത്തില്‍ ഇടപെടൂ. സമ്മര്‍ദ്ദപ്പെട്ടിയിലേക്ക് എത്തുന്ന കോളുകള്‍ മണിക്കൂറുകള്‍ നീണ്ടതോടെ, കൂടുതല്‍ നമ്പറുകള്‍ സജ്ജമാക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ.