കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രഞ്ജനും കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലറുമായ ഡോ.എ.രാമചന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കൊച്ചി രവിപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു. 

കുസാറ്റിന്റെ ഇൻഡ്രസ്റ്റീസ് ഫിഷറീസ് സ്കൂളിന്റെ ഡയക്ടറായിരുന്ന ഡോ.രാമചന്ദ്രൻ 2016 ജൂണിലായിരുന്നു കുഫോസിന്റെ വൈസ് ചാൻസലറായി സ്ഥാനമേറ്റത്.  കൊച്ചിയിലെ ആദ്യകാല മേയറും കോൺഗ്രസ് നേതാവുമായിരുന്ന കെഎസ്എൻ മേനോന്റെ മകനാണ്. 

സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡ്വൈസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശീയ- അന്തർദേശിയ സമതികളിൽ എക്സ്പേർട്ട് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു.  കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്ളൂ ഇക്കോണമി കോൺഫറൻസ് കൊച്ചിയിൽ നടന്നത് ഡോ.എ.രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ സമുദ്രോത്പന്ന ഗവേഷണ മേഖലയിലെ മുൻ നിര ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരുന്നു ഡോക്ടർ രാമചന്ദ്രൻ.