കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ നിയമിച്ചത്. 

തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്‍റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിരിക്കുക.