'മാറാട് കലാപത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്. ആരുടേയും മാസപ്പടിയിൽ തന്റെ പേരില്ല'

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കുമ്മനം രാജശേഖരന്‍. കുമ്മനം പൊതുപ്രവര്‍ത്തനത്തിനല്ല വര്‍ഗീയ പ്രചാരണത്തിനാണ് തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വാക്കുകള്‍ക്ക് കുമ്മനം രൂക്ഷ ഭാഷയിലാണ് മറുപടി നല്‍കിയത്. 

വർഗീയ പ്രചാരണം നടത്തിയെങ്കിൽ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം ചോദിച്ചു. മാറാട് കലാപത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്. ആരുടേയും മാസപ്പടിയിൽ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും കുമ്മനം പ്രതികരിച്ചു. 

'സാത്വികന്‍ ചമയുന്ന കുമ്മനത്തിന്‍റെ പഴയ കാലം കേരളം മറന്നിട്ടില്ല'; കടകംപള്ളിയുടെ മറുപടി

'മാറാട് കലാപത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്. ആരുടേയും മാസപ്പടിയിൽ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയതിന് എനിക്കെതിരെ എന്തെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറട്ടെ, മാറാട് കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യറി അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടത്തിയ ആളാണ് ഞാന്‍. 

'കുമ്മനടി' പ്രയോ​ഗത്തിൽ കുമ്മനം രാജശേഖരനോട് ക്ഷമ ചോദിച്ച് കടകംപള്ളി സുരേന്ദ്രൻ

അന്ന് എന്നെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തവരാണ് കടകംപള്ളിയുടെ ആളുകള്‍. മാറാട് കൂട്ടക്കൊലയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവാണ് വാസ്തവത്തില്‍ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും. മാസപ്പടി വിഷയത്തില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാന്‍ പറഞ്ഞിട്ടില്ല. മാസപ്പടി കൊടുത്തവരുടെ ഡയറിയില്‍ എന്‍റെ പേരില്ല'. ആരുടെയെങ്കിലും സ്വത്ത് കൂടിയിട്ടുണ്ടെങ്കില്‍ അതെങ്ങനെ സംഭവിച്ചെന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.