Asianet News MalayalamAsianet News Malayalam

പീഡന പരാതിയിൽ നടപടി: പത്മാകരനെയും എസ് രാജീവിനെയും എൻസിപി സസ്പെന്റ് ചെയ്തു

പരാതിയിൽ നിയമ നടപടി തുടരട്ടെയെന്നാണ് എൻസിപി അന്വേഷണ കമ്മീഷന്റെയും പാർട്ടിയുടെയും നിലപാട്

Kundara case NCP suspended two leaders from party
Author
Kundara, First Published Jul 22, 2021, 7:34 PM IST

കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടർന്ന് വിവാദമായ പീഡന പരാതിയിൽ എൻസിപിയിൽ നടപടി. എൻസിപി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കേസിൽ പ്രതിസ്ഥാനത്തുള്ളയാളുമായ പത്മാകരനെയും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവിനുമാണ് സസ്പെൻഷൻ. പാർട്ടി അന്വേഷണ കമ്മീഷൻ ശുപാർശ പ്രകാരമാണ് നടപടി.

പത്മാകരന് എതിരെയാണ് യുവതി പീഡന പരാതി ഉന്നയിച്ചത്. ഈ പരാതിയിൽ നിയമ നടപടി തുടരട്ടെയെന്നാണ് എൻസിപി അന്വേഷണ കമ്മീഷന്റെയും പാർട്ടിയുടെയും നിലപാട്. സംഭവത്തിൽ ഇനിയും നടപടിയുണ്ടാകുമെന്നും എൻസിപി ജനറൽ സെക്രട്ടറി കെ ആർ രാജൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios