ക്രിസ്ത്യൻ വിഭാഗത്തിനിടയിലുള്ള എല്ലാ തെറ്റിദ്ധാരണയും മാറ്റുമെന്ന് ഇടി മുഹമ്മദ് ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശയവിനിമയം നടന്നാൽ തന്നെ തെറ്റിദ്ധാരണകൾ മാറും
ദില്ലി: കേരളത്തിൽ ഭരണമാറ്റം ആവർത്തിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ഇടി മുഹമ്മദ് ബഷീർ. ലോക്സഭയിലെ അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് സ്പീക്കർ ഓം ബിർളയ്ക്ക് കുഞ്ഞാലിക്കുട്ടി നൽകിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
യുഡിഎഫിന്റ സാധ്യത ദിനം പ്രതി വർദ്ധിച്ചുവരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണമാറ്റം കേരളത്തിലെ രീതിയാണ്. അത് ഇത്തവണയും ആവർത്തിക്കും. ശബരിമല ചർച്ചാ വിഷയമായാൽ ബിജെപി മുതലെടുക്കുമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പറഞ്ഞു. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ഈ തെരഞ്ഞെടുപ്പിലും അത് തന്നെ സംഭവിക്കും. ശബരിമല ചർച്ചയാകുന്നതിൽ അത്ഭുതപ്പെടേണ്ട. ശബരിമല ചരിത്രത്തിൻറെ ഭാഗമാണ് ഏത് സമയത്തും അത് ചർച്ചയാകാം. ശബരിമലയെ കുറിച്ച് യുഡിഎഫ് പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ക്രിസ്ത്യൻ വിഭാഗത്തിനിടയിലുള്ള എല്ലാ തെറ്റിദ്ധാരണയും മാറ്റുമെന്ന് ഇടി മുഹമ്മദ് ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശയവിനിമയം നടന്നാൽ തന്നെ തെറ്റിദ്ധാരണകൾ മാറും. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ടുപോകും. തെറ്റിദ്ധാരണകൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറ്റുകയെന്നത് ഞങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
