കൊച്ചി: വിദേശകാര്യ മന്ത്രി എന്ന നിലയിൽ കേരളവുമായി സുഷമ സ്വരാജ് നല്ല ബന്ധം സൂക്ഷിച്ചിരുന്നുവെന്ന്  മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും അവർ ക്രിയാത്മകമായി പ്രതികരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. എയിംസില്‍ നിന്ന് പുലര്‍ച്ചയോടെ ഭൗതികശരീരം ദില്ലിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ദില്ലിയിലെ വസതിയിലും 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും.


 ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.