Asianet News MalayalamAsianet News Malayalam

ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല, സ്വർണക്കടത്ത് പ്രതികൾക്ക് രാഷ്ട്രീയകവചം: കുഞ്ഞാലിക്കുട്ടി

കേരള പൊലീസ് രാഷ്ട്രീയ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അവസ്ഥയാണെങ്കിൽ പ്രതിപക്ഷം ശക്തിയായി ഇടപെടും. കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണിപ്പോൾ നടക്കുന്നത്. 

kunjalikutty about gold smuggling case
Author
Malappuram, First Published Jun 29, 2021, 1:46 PM IST


മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് രാഷ്ട്രീയ കവചമുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനായി ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കും - കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കേരള പൊലീസ് രാഷ്ട്രീയ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അവസ്ഥയാണെങ്കിൽ പ്രതിപക്ഷം ശക്തിയായി ഇടപെടും. കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണിപ്പോൾ നടക്കുന്നത്. സ്വർണക്കടത്ത് കേസിൽ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഈ കേസിലെ സിപിഎമ്മിനുള്ള പങ്കിൽ ആർക്കും സംശയമില്ല. പ്രതികളുടെ പശ്ചാത്തലം മാത്രം  നോക്കിയാൽ മതിയെന്നും രാഷ്ട്രീയമായ സഹായം തന്നെയാണ് പ്രതികളുടെ സുരക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios