തിരുവനന്തപുരം: ടി പി വധക്കേസിലെ പ്രതി കുഞ്ഞനന്തനെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ശ്രീചിത്രാമെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുവന്ന ആംബുലൻസ് വാടക ആഭ്യന്തര വകുപ്പിൽ നിന്ന് നൽകാൻ ഉത്തരവ്. 33,580 രൂപ നൽകാനാണ് ഉത്തരവ്. ജയിൽ വകുപ്പിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 

കുഞ്ഞനന്തന് അസുഖത്തിന്‍റെ പേരിൽ തുടർച്ചയായി പരോൾ അനുവദിച്ചതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ സർക്കാർ ചികിത്സ നൽകുകയാണ് വേണ്ടതെന്നും പരോൾ അല്ല നൽകേണ്ടതെന്നുമായിരുന്നു കോടതിയുടെ നിലപാട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.