ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ സംബന്ധിച്ച്, എൻ സി പിയിൽ രൂക്ഷമായ തർക്കം നിലനിൽക്കെ സ്ഥാനാർത്ഥി നിർണയത്തിനായി ഉള്ള നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ എൻസിപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും ആയി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തും. 

തോമസ് കെ തോമസ് തന്നെ സ്ഥാനാർത്ഥിയാക്കണം എന്ന നിർദ്ദേശം ജില്ലാ പ്രസിഡൻറ് മുന്നോട്ടു വയ്ക്കും. അതേസമയം സീറ്റ് നേടിയെടുക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മാത്യു എൻസിപി ദേശീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഉച്ചയ്ക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയിലെത്താൻ ആകുമെന്നാണ് എൻസിപി സംസ്ഥാന നേതൃത്വം കരുതുന്നത്.