Asianet News MalayalamAsianet News Malayalam

കുട്ടനാട്ടിൽ മുൻകരുതൽ നടപടികൾ തുടങ്ങി: തോട്ടപ്പള്ളി പൊഴി മുറിച്ചു, തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടർ തുറന്നു

ഇറിഗേഷൻ വകുപ്പിന്‌റെ നേതത്വത്തിൽ തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ തുറന്നു.  90 ഷട്ടറുകളിൽ 30 എണ്ണം ആണ് ഉയർത്തിയത്. 

kuttanad started precatuion to prevent flood
Author
Kuttanad, First Published May 13, 2021, 8:11 PM IST

കുട്ടനാട്: മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികൾ തുടങ്ങി.  നിലവിൽ പൊഴിയിലെ ചാല് കീറുന്ന നടപടികളാണ് പുരോഗമിക്കുന്നത്. കൂടാതെ ഇറിഗേഷൻ വകുപ്പിന്‌റെ നേതത്വത്തിൽ തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ തുറന്നു.  90 ഷട്ടറുകളിൽ 30 എണ്ണം ആണ് ഉയർത്തിയത്. 

സംസ്ഥാനത്ത് നാളെ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. ഞായറാഴ്ചയോടെ ന്യൂനമർദ്ദം ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍ ,കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios