2026-ലെ കുറ്റ്യാടി നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കൽ അബ്‍ദുല്ല 10922 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രധാന എതിരാളിയായ എൽഡിഎഫിലെ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ 77275 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാര്‍ഥി രാമദാസ് മണലേരിക്ക് 12035 വോട്ടുകൾ ലഭിച്ചു.
കുറ്റ്യാടി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കൽ അബ്‍ദുല്ലയ്ക്ക് വിജയം. 10922 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പാറക്കൽ അബ്‍ദുല്ല വിജയിച്ചത്. പാറക്കൽ അബ്‍ദുല്ല 88197 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫിലെ സ്ഥാനാര്‍ഥി കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ 77275 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി രാമദാസ് മണലേരി 12035 വോട്ടുകളും നേടി.
2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം രൂപീകൃതമായ കുറ്റ്യാടി നിയമസഭ മണ്ഡലത്തില്‍ നിന്ന് ആദ്യമായി സഭയിൽ എത്തിയത് സിപിഎമ്മിലെ കെ കെ ലതികയായിരുന്നു. സർക്കാരിന്‍റെ വികസനവും എംഎൽഎ യുടെ പ്രവർത്തനവും ചർച്ചാവിഷയമായ മണ്ഡലമാണ് കുറ്റ്യാടി.
2011-ൽ ഇടതുപക്ഷത്തിന് വേണ്ടി കെകെ ലതിക 70,258 വോട്ടുകൾ നേടി മണ്ഡലത്തിൽനിന്ന് വിജയിച്ചു. എന്നാൽ 2016-ൽ നടന്ന അതിശക്തമായ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള 71,809 വോട്ടുകൾ നേടി മണ്ഡലം പിടിച്ചെടുത്തു. അന്ന് സിപിഎം) സ്ഥാനാർത്ഥിക്ക് 70,652 വോട്ടുകൾ ലഭിച്ചിരുന്നു. അതായത് അതിശക്തമായ പോരാട്ടം തന്നെയായിരുന്നു അന്ന് നടന്നത്. 2021-ൽ വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി കെപി കുഞ്ഞമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.
2021-ല്‍ കുറ്റ്യാടിയില്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രതിഷേധങ്ങളും വലിയ ചര്‍ച്ചയായിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനില്‍കാനുള്ള എല്‍ഡിഎഫ് തീരുമാനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സാഹചര്യത്തിലേക്ക് കടക്കാതിരിക്കാൻ ഇത്തവണ കേരളാ കോൺഗ്രസിന് സീറ്റ് നൽകാനുള്ള തീരുമാനത്തിലേക്ക് സിപിഎം കടന്നിരുന്നില്ല. 2021ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ഭൂരിപക്ഷം 333 വോട്ടുകളിലേക്ക് ഒതുങ്ങിയിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുിപ്പിൽ സിപിഎം)സ്ഥാനാർത്ഥി കെപി കുഞ്ഞമ്മദ് കുട്ടി 80,143 വോട്ടുകളായിരുന്നു നേടിയിരുന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച പാറക്കൽ അബ്ദുള്ളയ്ക്ക് 79,810 വോട്ടുകളും ലഭിച്ചു. ബിജെപിയും മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളും ബാക്കി വോട്ടുകൾ പങ്കിട്ടു.



