Asianet News MalayalamAsianet News Malayalam

കുവൈത്ത് തീപിടിത്തം: 'സ്റ്റെഫിന്‍ എബ്രഹാമിന്റെ മരണം ഏറെ വേദനാജനകം'; അനുശോചനം അറിയിച്ച് മന്ത്രി

'കുവൈത്തില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു സ്റ്റെഫിന്‍ എബ്രഹാം. ഇടിമണ്ണില്‍ സാബു ഫിലിപ്പ്, ഷേര്‍ളി സാബു ദമ്പതികളുടെ മകനാണ്.'

kuwait building fire accident updates
Author
First Published Jun 12, 2024, 10:13 PM IST

കോട്ടയം: കുവൈത്തിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ പാമ്പാടി സ്വദേശിയായ സ്റ്റെഫിന്‍ എബ്രഹാം സാബുവും (29) ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ഏറെ വേദനാജനകമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍. കുവൈത്തില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു സ്റ്റെഫിന്‍ എബ്രഹാം. ഇടിമണ്ണില്‍ സാബു ഫിലിപ്പ്, ഷേര്‍ളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിന്‍. സ്റ്റെഫിന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

ഷമീര്‍ അഞ്ചു വര്‍ഷമായി ഓയില്‍ ഗ്യാസ് കമ്പനിയിലെ ഡ്രൈവര്‍

ചാരുംമൂട്: കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ആലപ്പുഴ താമരകുളം സ്വദേശി ഷെമീര്‍ (32) കൊല്ലപ്പെട്ടു. ഇത് സംബന്ധിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. ഉമ്മര്‍ദീന്‍ -സബീന ദമ്പതികളുടെ മകനാണ് ഷെമീര്‍. ഇപ്പോള്‍ കൊല്ലം ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടിലാണ് കുടുംബം കഴിയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കുവൈത്തിലെ ഓയില്‍ ഗ്യാസ് കമ്പനിയിലെ ഡ്രൈവറാണ് ഷെമീര്‍. ഭാര്യ: സുറുമി. സഹോദരന്‍: മുഹമ്മദ് നിജാസ്. ഷമീര്‍ അവധിക്ക് വന്നുപോയിട്ട് 9 മാസം കഴിഞ്ഞുവെന്നും ബന്ധുക്കള്‍ അറിയിച്ചു.  

നോര്‍ക്കയില്‍ ഗ്ലോബല്‍ കൊണ്ടാക്ട് സെന്ററും കുവൈത്തില്‍ ഹെല്‍പ് ഡെസ്‌കും

കുവൈത്ത് തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം അടിയന്തര സഹായത്തിനായി നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ ഹെല്‍പ് ഡെസ്‌കും ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അതിനുള്ള ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍:

അനുപ് മങ്ങാട്ട് - +965 90039594
ബിജോയ് - +965 66893942
റിച്ചി കെ ജോര്‍ജ് - +965 60615153
അനില്‍ കുമാര്‍- +965 66015200
തോമസ് ശെല്‍വന്‍- +965 51714124
രഞ്ജിത്ത്-+965 55575492
നവീന്‍- +965 99861103
അന്‍സാരി- +965 60311882
ജിന്‍സ് തോമസ്- +965 65589453,
സുഗതന്‍- +96 555464554,  
കെ. സജി- + 96599122984.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്. 

'3,50,000 രൂപ വരെ ശമ്പളം, ഇന്ത്യന്‍ നഗരങ്ങളിലും വിദേശത്തും വന്‍ തൊഴിലവസരങ്ങള്‍'; അപേക്ഷകൾ ക്ഷണിച്ചു 

 

Latest Videos
Follow Us:
Download App:
  • android
  • ios