ദില്ലി: ഹാഥ്റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോൾ പൊലീസ് പിടിയിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീം കോടതിയെ സമീപിച്ചു. ഉത്തർപ്രദേശിൽ ഹർജി നൽകാനുള്ള സാഹചര്യമെന്നും സിദ്ധിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. ജയിലിൽ സിദ്ദിഖ് കാപ്പന്റെ ജീവൻ അപകടത്തിലാണെന്നും ഹർജിയിൽ പറയുന്നു.