Asianet News MalayalamAsianet News Malayalam

ജിനേഷ് മടപ്പള്ളി അവാർഡ്‌ കുഴൂർ വിൽസന്

മെയ് 6 ന്  കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും ചേർന്ന് വടകരയിൽ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയിൽ വെച്ച് അവാർഡ് സമർപ്പിക്കും. 

kuzhur wilson won jinesh madappalli award
Author
Vadakara, First Published May 5, 2019, 12:55 PM IST

വടകര: ഈ വര്‍ഷത്തെ മികച്ച കവിതയ്ക്കുള്ള ജിനേഷ് മടപ്പള്ളി പുരസ്ക്കാരം കുഴൂർ വിൽസന്‍റെ കുടപ്പന്‍റെ ടാഗുള്ള അരഞ്ഞാണത്തിന്. 50,000 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സച്ചിദാനന്ദന്‍,എസ്.ജോസഫ്, പി.രാമന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. മെയ് 6 ന് കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും ചേർന്ന് വടകരയിൽ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്ക്കാരം സമർപ്പിക്കും.

Follow Us:
Download App:
  • android
  • ios