സോണിയ ഗാന്ധിയും കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം വെളിപ്പെടുത്തി കെ വി തോമസിന്‍റെ പുസ്തകം. 2001 ലെ തിരഞ്ഞെടുപ്പിൽ പത്മജയുടെ സീറ്റുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളാണ് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായതെന്നാണ് പുസ്തകം പറയുന്നത്

കൊച്ചി: കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം വെളിപ്പെടുത്തി മുതിർന്ന നേതാവ് കെ വി തോമസിന്റെ പുസ്തകം. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിന് സീറ്റ് നൽകാൻ സോണിയ ഗാന്ധി താൽപര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസ് തന്റെ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്. മകൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കരുണാകരനുണ്ടായ കടുത്ത അമർഷമാണ് പിന്നീട് ഹൈക്കമാൻഡുമായുള്ള പരസ്യമായ അകൽച്ചയിലേക്ക് നയിച്ചതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. 2001 ലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി അവരറിയാതെ പത്മജയുടെ പേര് കരുണാകരൻ എഴുതിച്ചേർത്തു. എന്നാൽ കോൺഗ്രസിലെ മറുപക്ഷം ഇത് കണ്ടുപിടിക്കുകയും സോണിയയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ കരുണാകരനോട് സോണിയ ദേഷ്യപ്പെട്ടെന്നും കെ വി തോമസിന്‍റെ പുസ്തകത്തിൽ പറയുന്നു. അങ്ങനെയാണ് പത്മജയുടെ പേര് വെട്ടിയതെന്നും ഇതാണ് കരുണാകരനും സോണിയയും തമ്മിൽ അകലാൻ കാരണമെന്നമാണ് പുസ്തകം പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player