ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റിത്തരണമെന്ന് യുവതി നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ ഇന്നലെ വിഷയം ചർച്ച ചെയ്തിരുന്നു. 

കാസ‍ർകോട്: കാസര്‍കോട് റീസര്‍വേ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസില്‍ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുവെന്ന് പരാതി ഉന്നയിച്ച യുവതിയെ ആ ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റി. കാസർകോട് കളക്ടറേറ്റിലെ ആർ സെക്ഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് യുവതി കൈപ്പറ്റി. 

ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റിത്തരണമെന്ന് യുവതി നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ ഇന്നലെ വിഷയം ചർച്ച ചെയ്തിരുന്നു. 

ഇന്നലത്തെ ന്യൂസ് അവർ

YouTube video player

മേലുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപെട്ട് സർവേ & ലാന്റ് റെക്കോർഡ് ഡയറക്ടർക്ക് യുവതി പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല. പരാതിയില്‍ അന്വേഷണം കൃത്യമല്ലെന്ന് ആരോപിച്ച് എന്‍ജിഒ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഓഫീസിന് മുന്നില്‍ പ്രകടനവും കുത്തിയിരിപ്പും നടത്തിയായിരുന്നു പ്രതിഷേധം.