പദ്ധതിയിൽ നിക്ഷേപം നടത്തുന്ന സംരംഭക‍ർ മൂന്ന് വ‍ർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണം.

കവരത്തി: ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപിൽ ടൂറിസം വികസനത്തിന് നിക്ഷേപകരെ ക്ഷണിച്ച് അഡ്മിനിസ്ട്രേഷൻ. ഓൺലൈനായി സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തിലാണ് ടൂറിസം പദ്ധതികളിലേക്ക് സ്വകാര്യ നിക്ഷേപകരെ ലക്ഷദ്വീപ് ഭരണകൂടം ക്ഷണിച്ചത്. 

ലക്ഷദ്വീപിലെ മിനിക്കോയ്, സുഹേലി, കടമത് ദ്വീപുകളിൽ ടൂറിസം നിക്ഷേപം എത്തിക്കുകയായിരുന്നു സമ്മേളനത്തിൻ്റെ മുഖ്യഅജൻഡ. പദ്ധതിയിൽ നിക്ഷേപം നടത്തുന്ന സംരംഭക‍ർ മൂന്ന് വ‍ർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണം. 72 വ‍ർഷത്തേക്കാണ് നിക്ഷേപങ്ങൾ സ്വീകരിക്കുക. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഉൾപ്പടെയുള്ളവർ പങ്കെടുത്ത നിക്ഷേപക സമ്മേളനത്തിലാണ് തീരുമാനം. ഈ മാസം 17 വരെ സ്വകാര്യ സംരംഭകർക്ക് ലേലത്തിൽ പങ്കെടുക്കാനായി അപേക്ഷിക്കാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona