തെരച്ചിലിനായി കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. 

കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മത്സ്യ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. കോസ്റ്റ്ഗാഡ് നാവിക സേനയുടെ സഹായം തേടി. തെരച്ചിലിനായി കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തെരച്ചിൽ ഊർജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുകയാണ്. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോട് കടൽ തീരങ്ങളിൽ തെരച്ചിൽ തുടരാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരെയും രണ്ട് ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona