ദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾ സംബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇന്ന് ഹൈക്കോടതിയിൽ  വിശദമായ മറുപടി നൽകും.

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾ സംബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇന്ന് ഹൈക്കോടതിയിൽ വിശദമായ മറുപടി നൽകും. നേരത്തെ ഹർജി പരിഗണിച്ച കോടതി അഡ്മിനിസ്ട്രേഷന്റെ രണ്ട് ഉത്തരവുകൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. സ്കൂളുകളിൽ മാംസാഹാരം വിലക്കിക്കൊണ്ടുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവും, ഡയറിഫാമുകൾ അടച്ചു പൂട്ടാനുള്ള ക്ഷീരവികസന വകുപ്പിന്റെ ഉത്തരവും ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്മൽ അഹമ്മദാണ് പരിഷ്കരണ ഉത്തരവുകൾ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.