വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. 

ആലപ്പുഴ: കുട്ടനാട്ടിൽ (Kuttanad) വീണ്ടും മടവീഴ്ച. കൈനകരി സി ബ്ലോക്ക് പാടശേഖരത്തിൽ മട വീണ് പുഞ്ച കൃഷി നശിച്ചു. 600 ഏക്കർ വരുന്ന പാടം ഈ ആഴ്ച കൊയ്യാനിരുന്നതാണ്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കർഷകർ പറയുന്നു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ശക്തമായ പുറംബണ്ട് നിർമിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതാണ് പ്രതിസന്ധി കാരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

updating