ഏലത്തോട്ടങ്ങളിൽ പണിക്ക് പോകുന്ന തൊഴിലാളികളാണ് ഇങ്ങനെ എത്തിയത്.  തൊഴിലാളികൾ കൂട്ടമായെത്തിയതോടെ പൊലീസിന് പരിശോധന നടത്താതെ ഇവരെ കടത്തി വിടേണ്ടി വന്നു. 

ഇടുക്കി: കൊവിഡ് മാനദണ്ഡം ലംഘിച്ച് ഇടുക്കിയിലേക്ക് തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികൾ എത്തി. കുമളി അതിർത്തി ചെക്ക് പോസ്റ്റിലൂടെ നൂറിലധികം സത്രീ തൊഴിലാളികളാണ് രാവിലെ എത്തിയത്. ഏലത്തോട്ടങ്ങളിൽ പണിക്ക് പോകുന്ന തൊഴിലാളികളാണ് ഇങ്ങനെ എത്തിയത്. തൊഴിലാളികൾ കൂട്ടമായെത്തിയതോടെ പൊലീസിന് പരിശോധന നടത്താതെ ഇവരെ കടത്തി വിടേണ്ടി വന്നു. 

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടത്തി വിടരുതെന്നാണ് നിയമം. എന്നാൽ ഭൂരിഭാഗം പേരുടെയും കയ്യിൽ ഇതുണ്ടായിരുന്നില്ല. ഇരു സംസ്ഥാനങ്ങളും തമ്മിൽ സംഘർഷത്തിന് കാരണമാകുമെന്നതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. നാളെ മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉല്ലാത്തവരെ അതിർത്തി കടത്തി വിടില്ലെന്ന് കേരള പൊലീസും റവന്യൂവകുപ്പും തമിഴ്നാട് പൊലീസിനെ അറിയിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി കൂടുതൽ പൊലീസുകാരനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.