Asianet News MalayalamAsianet News Malayalam

'വാ​ഗ്ദാനം ചെയ്ത തുക നൽകുന്നില്ല'; പാലക്കാട്-കോഴിക്കോട് ​ഗ്രീൻഫീൽഡ് പാത സ്ഥലമേറ്റെടുപ്പിനെതിരെ ഭൂവുടമകൾ  

മാർച്ച് 11ന് ഉടമകള്‍ ഭൂമിയുടെ രേഖകള്‍ കോഴിക്കോട് ലാൻഡ് അക്യുസഷൻ ഡെപ്യൂട്ടി കലക്ടര്‍ക്ക് മുമ്പാകെ ഭൂവുടമകള്‍ സമര്‍പ്പിച്ചു. ഭൂരിഭാഗം ഭൂവുടമകളും ആധാരമടക്കമുള്ള രേഖകള്‍ കൈമാറി. ഭൂമിക്ക് വിപണി വില നല്‍കാമെന്ന ഉറപ്പിലാണ് പലരും രേഖകള്‍ കൈമാറിയത്.

Land owners protest against Palakkad-kozhikode  greenfield highway on land price issue prm
Author
First Published Mar 23, 2023, 10:28 AM IST

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ​ഗ്രീൻഫീൽഡ് പാതക്കെതിരെ പെരുമണ്ണ, ഒളവണ്ണ എന്നിവിടങ്ങളില്‍ ഭൂവുടമകളുടെ പ്രതിഷേധം. ഭൂമിക്ക് ആദ്യം വാ​ഗ്ദാനം ചെയ്ത തുകയിൽ നിന്ന് പിന്നോട്ടുപോയെന്നാരോപിച്ചാണ് ഭൂവുടമകൾ സമരത്തിനിറങ്ങുന്നത്. ഒറിജിനൽ രേഖകൾ അടക്കം അധികൃതർ വാങ്ങിവെച്ച ശേഷമാണ് വാഗ്ദാനം ചെയ്ത ഭൂവിലയില്‍ നിന്ന് പിന്നോട്ടുപോകുന്നതെന്ന് കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത കോഴിക്കോട് ജില്ലാ കമ്മിറ്റിആരോപിച്ചു. മാർച്ച് 11ന് ഉടമകള്‍ ഭൂമിയുടെ രേഖകള്‍ കോഴിക്കോട് ലാൻഡ് അക്യുസഷൻ ഡെപ്യൂട്ടി കലക്ടര്‍ക്ക് മുമ്പാകെ ഭൂവുടമകള്‍ സമര്‍പ്പിച്ചു. ഭൂരിഭാഗം ഭൂവുടമകളും ആധാരമടക്കമുള്ള രേഖകള്‍ കൈമാറി. ഭൂമിക്ക് വിപണി വില നല്‍കാമെന്ന ഉറപ്പിലാണ് പലരും രേഖകള്‍ കൈമാറിയത്. കോംപിറ്റന്‍റ് അതോറിറ്റി ഓഫ് ലാന്‍ഡ് അക്വിസിഷന്‍ വിഭാഗമാണ് ആദ്യം ഭൂവില നിശ്ചയിച്ചത്. 

 പെരുമണ്ണ ടൗണില്‍ ആറിന് 20 ലക്ഷം രൂപയാണ് വിപണി വില. വിപണി വില ഭൂവുടമകള്‍ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. മതിപ്പ് വില നല്‍കാമെന്ന് ഭൂമിയേറ്റെടുക്കല്‍ കലക്ടര്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഹൈവേക്കായി ഏറ്റെടുക്കേണ്ട ഭൂമിക്ക് വില കൂടുതലാണെന്ന് പറഞ്ഞ് സംസ്ഥാന തല മോണിറ്ററിങ് കമ്മിറ്റി വിലനിര്‍ണയം പുനഃപരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ പരിശോധന പ്രകാരം വലിയ കുറവാണ് ഭൂവിലയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് സമരക്കാരുടെ ആരോപണം. പെരുമണ്ണ ടൗണില്‍ 8.90 ലക്ഷമാണ് അധികൃതര്‍ നിശ്ചയിച്ച വില.  അതുപോലും കിട്ടുമെന്ന് ഉറപ്പില്ലെന്നും സമരക്കാര്‍ പറയുന്നു. വാഗ്ദാനം നല്‍കി ഭൂവുടമകളുടെ കൈയില്‍ നിന്ന് രേഖകള്‍ തട്ടിയെടുക്കുകയാണ് അധികൃതര്‍ ചെയ്തതെന്നും സമരക്കാര്‍ ആരോപിച്ചു. 

അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് വഴിതടയല്‍ സമരം നടത്തുകയാണ്. കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് സമരം നടത്തുന്നത്. പെരുമണ്ണ വായനശാലക്ക് സമീപമാണ് വഴിതടയല്‍ സമരം. 

വില കുറച്ചതില്‍ പ്രതിഷേധിച്ച് ഡപ്യൂട്ടി കലക്ടറെ പെരുമണ്ണ നിവാസികള്‍ ഉപരോധിച്ചിരുന്നു. പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന എഡിഎമ്മിന്‍റെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, അധികൃതര്‍ വാക്കുപാലിച്ചില്ലെന്ന് സമരക്കാര്‍ പറഞ്ഞു. വാഗ്ദാനം ചെയ്ത വിലയുടെ മൂന്നിലൊന്ന് പോലും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടന്നത്. ആദ്യ ഉത്തരവ് പ്രകാരമുള്ള വില നല്‍കില്ലെങ്കില്‍ രേഖകള്‍ തിരിച്ചേല്‍പ്പിക്കണമെന്നും ഭൂവുടമകള്‍ ആവശ്യപ്പെട്ടു. എഡിഎം ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. 

മെഡി. കോളേജിലെ പീഡനത്തിൽ മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തി ജീവനക്കാർ; അതിജീവിതയ്ക്ക് സുരക്ഷയേർപ്പെടുത്തി

Follow Us:
Download App:
  • android
  • ios