ജനറൽ സെക്രട്ടറിമാരിൽ ഒരു മഹിള മാത്രം ഉള്ളത് പ്രതിഷേധാർഹമാണെന്ന് ലതികാ സുഭാഷ്

കോട്ടയം: കെപിസിസി ഭാരവാഹി പട്ടികയിൽ കടുത്ത അമര്‍ഷവുമായി ലതികാ സുഭാഷ്. വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവിലേത് എന്ന് ലതികാ സുഭാഷ് നിലപാടെടുത്തു. ജനറൽ സെക്രട്ടറിമാരിൽ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാർഹമാണെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇക്കാര്യത്തിൽ പരാതി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകൾക്ക് മതിയായ പ്രാതിനിധ്യം വേണം. ഭാരവാഹി പട്ടികയിൽ വനിതകളെ ഉൾപ്പെടുത്താൻ നേതൃത്വം തയ്യാറാകണമെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു,